വീടിന് പരിസരത്ത് വച്ചിട്ട് പോയ ബൈക്ക് തിരിച്ചുവന്നപ്പോള്‍ കാണാനില്ല; രണ്ടാഴ്ചയ്ക്ക് ശേഷം മോഷ്ടാവ് പിടിയില്‍

author-image
admin
New Update

publive-image

കാഞ്ഞാർ: രണ്ടാഴ്ച മുമ്പ് മോഷണം പോയ ബൈക്കും മോഷ്ടാവിനേയും കാഞ്ഞാർ പോലീസ് പിടികൂടി. കോതമംഗലം നെല്ലിക്കുഴി- എളക്കുടിയിൽ സലിം മീരാൻ (32) ആണ് പിടിയിലായത്. ഇളംദേശം ഇറുക്കു പാലം അങ്കൻ പറമ്പിൽ കുഞ്ഞുമോൻ എന്നു വിളിക്കുന്ന അബ്ദുൾ കരീമിൻ്റെയാണ് ബൈക്ക്. ഇയാൾ മുട്ടം പോസ്റ്റോഫീസിലെ പോസ്റ്റുമാനാണ്.

Advertisment

രണ്ടാഴ്ച മുമ്പ് വീടിനടുത്ത് വണ്ടി വച്ചിട്ട് കുറച്ച് കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് വണ്ടി കാണാതായത്. വണ്ടിയിൽ താക്കോലും വച്ചിരുന്നു. ആരെങ്കിലും പരിചയക്കാർ എടുത്ത് കൊണ്ടുപോയതാകാമെന്ന് കരുതി പരാതി കൊടുത്തില്ല. എന്നാൽ കാഞ്ഞാർ സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു. പോലീസ് അന്നു തന്നെ അന്വേഷണവും ആരംഭിച്ചിരുന്നു.

ശനിയാഴ്ച വൈകിട്ട് ഈ വണ്ടി തൊടുപുഴ ബൈപാസിൽ കണ്ടതായി രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് കാഞ്ഞാർ സർക്കിൾ ഇൻസ്പക്ർ സോൾജി മോൻ്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ജിബിൻ തോമസ്, ഇസ്മായിൻ ഉബൈസ്, സിവിൽ പോലീസ് ഓഫീസർമാരായ ഷാജഹാൻ, ബെന്നീസ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Advertisment