Advertisment

പിൻസീറ്റ് യാത്രക്കാർ സൂക്ഷിക്കുക !

New Update

ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്നു യാത്രചെയ്യുന്നവരുടെ സുരക്ഷയെ മുൻനിർത്തി കേന്ദ്ര റോഡ് സുരക്ഷാ മന്ത്രാലയം ചില കാതലായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. അവ താഴെപ്പറയുന്ന പ്രകാരമാണ്.

Advertisment

publive-image

1 . ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ ഇരുവശത്തുമായി Grab Rails ( കൈപിടിക്കാനുള്ള വളയം ) ഉണ്ടായിരിക്കണം.പിൻസീറ്റിലിരുന്ന യാത്രചെയ്യുന്നവർക്ക് കൂടുതൽ സുരക്ഷാ നൽകാൻ ഇതുപകരിക്കും.

2 . വാഹനത്തിന്റെ പിൻസീറ്റിൽ ഇരുവശത്തും വലുതും സുരക്ഷിതവുമായ ഫൂട്ട് റെസ്റ്റ് ( ഇപ്പോഴുള്ളതല്ല) നിർബന്ധമായും ഉണ്ടായിരിക്കണം കൂടാതെ പിൻസീറ്റിലെ അടിഭാഗം ഇരുവശത്തും കവർ ആകുകയും വേണം. പിന്നിലിരിക്കുന്ന വ്യക്തിയുടെ വസ്ത്രങ്ങൾ അതുവഴി വീലിൽ കുരുങ്ങാതിരിക്കാനാണിത്. വസ്ത്രം വീലിൽ കുരുങ്ങിയുള്ള അപകടങ്ങൾ അനവധിയാണ്.

3 . വാഹനങ്ങളിൽ പിൻസീറ്റിലെ വശത്ത് ഘടിപ്പിക്കുന്ന ബോക്സുകളുടെ വലിപ്പം മൂലം പിന്നിൽ യാത്ര ചെയ്യുന്ന വ്യക്തിക്ക് പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്. പുതിയ നിയമപ്രകാരം ബോക്സുകൾ വലിപ്പം കുറഞ്ഞതും വളരെ പിന്നിലായി ഘടിപ്പിക്കേണ്ടതുമാണ്. ഇതിന്റെ നീളം 550 mm വീതി 510 mm ഉയരം 500 mm ൽ അധികമാകാൻ പാടില്ല.

4 . പുതിയ നിയമപ്രകാരം ഈ ബോക്സ് വാഹനത്തിന്റെ ഏറ്റവും പിന്നിൽ മാത്രമേ ഘടിപ്പിക്കാൻ പാടുള്ളു. പിൻസീറ്റിലെ സൈഡിൽ ഇത് ഘടിപ്പിച്ചാൽ പിന്നിൽ ആളെയിരുത്താനുള്ള അനുമതി ഉണ്ടാകില്ല.

എല്ലാ വാഹനഉടമകളും ഈ മാറ്റങ്ങൾ തങ്ങളുടെ വാഹനത്തിൽ വരുത്താൻ ബാദ്ധ്യസ്ഥരാണ്.

bike journey
Advertisment