കോഴിക്കോട് വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന നാല് ഇരുചക്ര വാഹനങ്ങള്‍ അഗ്നിക്കിരയാക്കി ; മുഖം മറച്ചെത്തിയ രണ്ടുപേര്‍ ബൈക്കുകള്‍ കത്തിക്കുന്ന ദൃശ്യം പുറത്ത്‌

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, November 19, 2019

കോഴിക്കോട് : വാണിമേല്‍ പരപ്പുപാറയില്‍ വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന നാല് ഇരുചക്രവാഹനങ്ങള്‍ അഗ്നിക്കിരയാക്കി. വീട്ടുടമ കോരമ്മന്‍ചുരത്തില്‍ കുഞ്ഞാലിയുടെ രണ്ട് വാഹനങ്ങള്‍ പൂര്‍ണമായും ബന്ധുക്കളുടെ രണ്ട് വാഹനം ഭാഗികമായും കത്തിനശിച്ചു.

സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പുലര്‍ച്ചെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു

മുഖം മറച്ചെത്തിയ രണ്ടുപേര്‍ കുപ്പിയില്‍ കരുതിയ ദ്രാവകം ബൈക്കിലൊഴിച്ച് തീകത്തിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. വളയം പൊലീസ് അന്വേഷണം തുടങ്ങി.

×