പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ബന്ദ്

New Update

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ബന്ദ്. ആസമിലും മണിപ്പുരിലും ത്രിപുരയിലും പ്രതിഷേധം വ്യാപകമാവുകയാണ്. എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ന് നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓര്‍ഗെനെസേഷന്റെ നേതൃത്വത്തില്‍ 11 മണിക്കൂര്‍ പൊതുമണിമുടക്ക് നടത്തും. ആസമില്‍ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ പൊതുപണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു.

Advertisment

publive-image

സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ഗതാഗതവും തടസപ്പെട്ടു. ഗുവാഹത്തിയെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ഇന്നര്‍ െലെന്‍ വിജ്ഞാപനത്തിനു കീഴില്‍വരുന്ന മിസോറം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളെ പൂര്‍ണമായും ആസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലെ സിക്സ്ത് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളെയും ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മണിപ്പൂരില്‍ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കു പ്രഖ്യാപിച്ച പണിമുടക്ക് നാളെ പുലര്‍ച്ചെ മൂന്നു മണി വരെ തുടരും. ''മണിപ്പുര്‍ പീപ്പിള്‍ എഗനിസ്റ്റ് സിറ്റിസണ്‍ഷിപ്പ് അമന്‍ഡ്മെന്റ് ബില്‍'' എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് സമരം. തലസ്ഥാനമായ ഇംഫാലിലടക്കം പ്രധാന വിപണികളെല്ലാം അടഞ്ഞുകിടന്നു. മണിപ്പൂരിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്‍ നടപ്പാക്കരുതെന്ന് സമരരംഗത്തുള്ളവര്‍ ആവശ്യപ്പെട്ടു. തദ്ദേശീയ രാഷ്ട്രീയ സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തെത്തുടര്‍ന്ന് ത്രിപുരയിലും ജനജീവിതം സ്തംഭിച്ചു.

protest bill citizen
Advertisment