അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകനായി ബില്‍ഗേറ്റ്‌സ്‌; സ്വന്തമായുളളത്‌ 2,42,000 ഏക്കര്‍ സ്ഥലം

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, January 16, 2021

ന്യൂയോര്‍ക്ക്‌: ലോകത്തെ ഏറ്റവും വലിയ ധനികന്‍ എന്ന സ്ഥാനം നഷ്ടമായെങ്കിലും അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകനായി മാറിയിരിക്കുകയാണ് ബില്‍ഗേറ്റ്സ്. ഡേയ്ലി മെയ്ലിന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ 18 സംസ്ഥാനങ്ങളിലായി 2,42000 ഏക്കര്‍ കൃഷിയിടമാണ് ബില്‍ഗേറ്റ്സിന് ഉളളത്.

കൃഷി ചെയ്യാന്‍ മാത്രമല്ല ബില്‍ഗേറ്റ്‌സ്‌ സ്ഥലം സ്വന്തമാക്കിയത്‌. ടെക്‌നോളജി രംഗത്തെ അടിസ്ഥാനത്തെ സൗകര്യവികസനത്തിനായി സ്‌മാര്‍ട്ട്‌ സിറ്റി പോലുളള പദ്ധതികള്‍ ആലോചിക്കുന്നു എന്നാണ്‌ വിവരം. അരിസോണയില്‍ ബില്‍ഗേറ്റ്‌സ്‌ സ്‌മാര്‍ട്ട്‌ സിറ്റി നിര്‍മിക്കുന്നുണ്ട്‌.

അമേരിക്കയിലെ ലൂസിയാനയിലാണ്‌ ബില്‍ഗേറ്റ്‌ വന്‍തോതില്‍ കര്‍ഷക ഭൂമി സ്വന്തമാക്കിയിട്ടുളളത്‌. 69,000 ഏക്കര്‍ സ്ഥലമാണ്‌ ലൂസിയാനയിലുളളത്‌. കൃഷിക്കായല്ല ഇത്രയും സ്ഥലം ബില്‍ഗേറ്റ്‌സ്‌ സ്വന്തമാക്കിയതെന്നാണ്‌ വിവരം.

കൃഷിസ്ഥലമെല്ലാം വന്‍ തുക കൊടുത്താണ്‌ സ്വന്തമാക്കിയിരിക്കുന്നത്‌. വാഷിങ്‌ടണിലുളള ഹെവന്‍ ഹില്‍സില്‍ 14,000 ഏക്കര്‍ സ്ഥലം സ്വന്തമാക്കിയത്‌ 1251 കോടി രൂപയ്‌ക്കാണ്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെയാണ്‌ ബില്‍ഗേറ്റ്‌സ്‌ വ്യാപകമായി കൃഷിസ്ഥലം സ്വന്തമാക്കിയത്‌.

ആഫ്രിക്കയിലെയും ചില ഏഷ്യന്‍ രാജ്യങ്ങളിലെയും ചെറുകിട കര്‍ഷകര്‍ക്ക്‌ ബില്‍ഗേറ്റ്‌സ്‌ ഫൗണ്ടേഷന്‍ ഇതുവരെ 2238 കോടി രൂപയുടെ സഹായം നല്‍കിയിട്ടുണ്ട്‌.

×