പകര്‍ച്ചവ്യാധിയെക്കുറിച്ച് 2016ല്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബില്‍ ഗേറ്റ്‌സ്‌

New Update

വാഷിംഗ്ടണ്‍: ഭാവിയില്‍ സംഭവിക്കാനാരിക്കുന്ന പകര്‍ച്ചവ്യാധി ദുരന്തങ്ങളെ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 2016ല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടത്താത്തതില്‍ കുറ്റബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ലോകമെമ്പാടും താന്‍ കണ്ടുമുട്ടിയ നേതാക്കളോടെല്ലാം പകര്‍ച്ചവ്യാധി ഭീഷണിയെക്കുറിച്ച് സംസാരിച്ചിരുന്നെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. പല ലോകനേതാക്കളും തന്റെ മുന്നറിയിപ്പ് അംഗീകരിച്ചിരുന്നതായും ചിലര്‍ പ്രാഥമിക നടപടികള്‍ സ്വീകരിച്ചതായും ബില്‍ ഗേറ്റ്‌സ് വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം, ഗതാഗതം തുടങ്ങിയവ എത്രമാത്രം ഉപേക്ഷിക്കാന്‍ കഴിയുമെന്നും മാസ്‌കുകള്‍ ഗുണപ്രദമാണോ അല്ലയോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ 25 കോടി ഡോളര്‍ നീക്കിവച്ചിട്ടുണ്ട്. കൊവിഡിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബില്‍ ഗേറ്റ്‌സ് വ്യക്തമാക്കി.

Advertisment