പൗരത്വ ദേദഗതി ബില്‍: കോണ്‍ഗ്രസ് വിരട്ടി, ശിവസേന നിലപാട് മാറ്റി

New Update

മുംബൈ: പൗരത്വ ദേദഗതി ബില്ലിനെ പിന്തുണച്ച മുന്‍നിലപാടില്‍നിന്ന് വഴുതിമാറി ശിവസേന. ലോക്സഭയില്‍ ബില്ലിന് നല്‍കിയ പിന്തുണ രാജ്യസഭയിലുണ്ടാകില്ലെന്നു ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വ്യക്തമാക്കി.

Advertisment

publive-image

ഇന്നലെ ലോക്‌സഭയില്‍ ഞങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കാന്‍ ഭരണപക്ഷത്തിനായില്ല. കാര്യങ്ങളില്‍ വ്യക്തത വരുന്നതു വരെ ബില്ലിനെ പിന്തുണയ്‌ക്കേണ്ടതില്ലെന്നാണു പാര്‍ട്ടി തീരുമാനമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേന ഉന്നയിച്ച സംശയങ്ങളില്‍ സര്‍ക്കാര്‍ ഉത്തരം നല്‍കാതെ പിന്തുണയ്ക്കില്ല. ബില്ലിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന ബി.ജെ.പി നിലപാട് അംഗീകരിക്കാനാകില്ല. ശിവസേന നിലപാട് ആരുടെയും ഇഷ്ടം നോക്കിയല്ലെന്നും ഉദ്ധവ് താക്കറെ മുംബൈയില്‍ പറഞ്ഞു.

ലോക്‌സഭയില്‍ ബില്‍ പാസാക്കുന്നതില്‍ ശിവസേന സര്‍ക്കാരിനെ പിന്തുണച്ചതിനു പിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്. അതിനെ പിന്തുണയ്ക്കുന്നവര്‍ രാജ്യത്തിന്റെ അടിത്തറയെ നശിപ്പിക്കുന്നുവെന്ന അദ്ദേഹം പറഞ്ഞു. ശിവസേനയെ പേരിടുത്തു പറയാതെ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനത്തിനു പിന്നാലെയാണ് ശിവസേനയുടെ നിലപാട് മാറ്റം.

sena congress bill
Advertisment