ദുര്‍മന്ത്രവാദത്തിനെതിരായ നിയമം സംബന്ധിച്ച് അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്ല് കൊണ്ട് വരാനാന്‍ നീക്കം. ഇത് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ആഭ്യന്തര-നിയമ വകുപ്പ് യോഗം ഇന്ന് ചേരും. നിയമ പരിഷ്‌കര കമ്മീഷന്റെ ശുപാര്‍ശകളാണ് ചര്‍ച്ച ചെയ്യുന്നത്. അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്ല് കൊണ്ട് വരാനാണ് ആലോചിക്കുന്നത്. ബില്ലിന്റെ കരട് പൊതുജന അഭിപ്രായത്തിന്നും പ്രസിദ്ധീകരിക്കും.
ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കിയ കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഇവില്‍ പ്രാക്ടീസസ് ടോര്‍ച്ചറി ആന്‍ഡ് ബ്ലാക്ക് മാജിക്ക് ബില്ലിന്റെ കരടില്‍ മാറ്റം വരുത്തി കൊണ്ടു വരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ദുര്‍മന്ത്രവാദത്തെയും അന്ധവിശ്വാസത്തെയും നേരിടാന്‍ കേരളത്തില്‍ നിയമം കൊണ്ടുവരാന്‍ നേരത്തെ ആലോചിച്ചിരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ പറഞ്ഞു. ഗുരുതരമായ പ്രശ്‌നമാണിത്. സമൂഹത്തെ രക്ഷിക്കാന്‍ ഉപരിപ്ലവമായ ഇടപെടല്‍ കൊണ്ട് കാര്യമില്ല. ശക്തമായ പ്രചാരണം ഇതിനെതിരെ ഉണ്ടാകണമെന്നും ശൈലജ ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര നിയമസഭ നിയമം പാസാക്കിയെങ്കിലും കാലമിത്രയായിട്ടും ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഒരു സര്‍ക്കാരും മുതിര്‍ന്നില്ല. മതവിശ്വാസത്തിനെതിരാണ് നിയമമെന്ന വാദം ഉയര്‍ത്തി വലിയൊരു വിഭാഗം സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.