പൗരത്വ ബില്ലിനെതിരേ പ്രതിഷേധിച്ച സിനിമാതാരങ്ങള്‍ക്ക് ആദായനികുതി വകുപ്പിന്റെ കുരുക്ക്

New Update

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച സിനിമാ താരങ്ങള്‍ക്ക് ആദായനികുതി വകുപ്പിന്റെ കുരുക്കിട്ട് കേന്ദ്ര സര്‍ക്കാര്‍. ബില്ലിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധിച്ച മമ്മുട്ടി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയ താരങ്ങള്‍ക്കെതിരായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികാരനടപടി സ്വീകരിച്ചത്. നടനും മിമിക്രി താരവുമായ ടിനി ടോം ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച് മാപ്പു പറയുകയുണ്ടായി.

Advertisment

publive-image

കേന്ദ്ര ഐ.ബിയാണ് താരങ്ങളുടെ 'ബാക്ക് ഫയല്‍' ചെക്ക് ചെയ്യുന്നത്. ഇവരുടെ ഇന്‍കം ടാക്സ് റിട്ടേണ്‍സ് മുതല്‍ സര്‍വ്വ കാര്യങ്ങളും പരിശോധിച്ച് വരികയാണെന്നാണ് സൂചന. വലിയ വെട്ടിപ്പ് നടത്തുന്നതായി ആദായ നികുതി വകുപ്പ് സംശയിക്കുന്ന താരങ്ങളും കേന്ദ്ര നിലപാടിനെതിരെ പ്രതികരിച്ചിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ്, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് ഐ.ബിയുടെ പ്രവര്‍ത്തനം.

ഏത് നിമിഷവും താരങ്ങളുടെ വീട്ടില്‍ റെയ്ഡ് നടക്കാവുന്ന അവസ്ഥയാണുള്ളത്. ഒരു ദയാദാക്ഷിണ്യവും ഇത്തരക്കാരോട് വേണ്ടന്നാണ് നിര്‍ദേശം. താരങ്ങളുടെ ബിനാമി ഇടപാട്, ഇടനിലക്കാര്‍ എന്നിവരുടെ നീക്കങ്ങളും നിരീക്ഷണത്തിലാണ്.

താരങ്ങളുടെ നിലപാടിനെതിരേ ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. പാഠം പഠിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. അതേ സമയം നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വലിയ വിഭാഗം താരങ്ങളും പൗരത്വ പ്രശ്നത്തില്‍ ഇപ്പോഴും ഒന്നും പ്രതികരിക്കാതെ മൗനം പാലിക്കുകയാണ്.

stars tax bill
Advertisment