ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ്: കുവൈറ്റില്‍ ആത്മഹത്യ ചെയ്യാനായി ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയ യുവാവ് വീണത് പരസ്യ ബോര്‍ഡിന് മുകളില്‍ . കുവൈറ്റിലെ അല്‍ ജാബിരിയയിലായിരുന്നു സംഭവം.
Advertisment
ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് കുവൈത്തി പൗരന്‍ താഴേക്ക് ചാടിയത്. എന്നാല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡിന് മുകളിലേക്കാണ് ഇയാള്‍ വീണത്.
അവിടെ കുടുങ്ങിയ ഇയാളെ പൊലീസും രക്ഷാപ്രവര്‍ത്തകരുമെത്തി താഴെയിറക്കുകയായിരുന്നു. നിസാര പരിക്കുകള്‍ മാത്രമേയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.