വിവാദ പരാമര്‍ശം: വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കി ബിന്ദു കൃഷ്ണ

New Update

publive-image

Advertisment

തിരുവനന്തപുരം: വിവാദ പരാമര്‍ശം നടത്തിയ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷന് പരാതി നൽകി മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ.

പാർട്ടിയാണ് പോലീസും കോടതിയുമെന്നും തനിക്ക് ദുരനുഭവം ഉണ്ടായാൽ പോലീസിൽ പരാതിപ്പെടില്ലെന്നുമെക്കെയാണ് അവർ മുൻപ് പറഞ്ഞിട്ടുള്ളത്. വനിതകൾക്കെതിരായ പരാമർശങ്ങൾ നടത്തുന്നത് വനിതാ കമ്മീഷൻ അധ്യക്ഷ പതിവാക്കിയിരിക്കുകയാണ്. ഒരു സംസ്ഥാനത്തിന്റെ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് പറയാൻ കഴിയുന്നതാണോ ഇതൊക്കെയെന്നും ബിന്ദുകൃഷ്ണ ചോദിച്ചു.

bindu krishna mc joephine
Advertisment