/sathyam/media/post_attachments/tlz3UJsvaKMIoaPvH6kP.jpg)
ബെംഗളൂരു: ബിനീഷ് കോടിയേരിക്ക് ലഹരി ഇടപാടുകളിൽ പങ്കുണ്ടോയെന്നറിയാനായി എൻസിബി (നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ) ചോദ്യംചെയ്യുകയാണ്. ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിനു ഹോട്ടൽ തുടങ്ങാനായി പലതവണയായി 39 ലക്ഷം രൂപ മാത്രമാണു കൈമാറിയതെന്ന് ബിനീഷ് മൊഴി നൽകിയതായാണ് സൂചന.
ഇതിനുള്ള പണം വായ്പയെടുത്തതാണത്. അനൂപിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് ബിനീഷ് അറിഞ്ഞിരുന്നുമില്ല. അഭിനയിച്ച 7 സിനിമകളിൽനിന്നു മാത്രമേ പ്രതിഫലം ലഭിച്ചിട്ടുള്ളൂ. അഭിനയമോഹം കൊണ്ട് പണം വാങ്ങാതെയാണു മറ്റുള്ളവയിൽ അഭിനയിച്ചതെന്നും വാദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഒക്ടോബർ 29നാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്.
അതിനിടെ, അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും ഉൾപ്പെട്ട ലഹരിക്കേസിൽ എൻസിബി പ്രതിചേർക്കാനിടയുണ്ടെന്നു കണക്കുകൂട്ടി അറസ്റ്റ് ഒഴിവാക്കാൻ ബിനീഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും.