അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണം; ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു

author-image
Charlie
Updated On
New Update

publive-image

‘അഗ്നിപഥ് പദ്ധതി’ പുനഃപരിശോധിക്കണമെന്ന് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം.അഗ്നിപഥ് പദ്ധതി ആർമി ഉദ്യോഗാർത്ഥികളുടെ ഭാവി അപകടത്തിലാക്കും. സേനയിലെ പ്രൊഫഷണലിസത്തെയും ഇത് ബാധിക്കും. കേന്ദ്ര തീരുമാനം സിവിൽ സമൂഹത്തെ സൈനികവൽക്കരിക്കുമെന്നും എംപി പറയുന്നു.

Advertisment

പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം. പദ്ധതി താൽക്കാലിക സൈനികരെ പ്രതിരോധ സേനയിലേക്ക് കൊണ്ടുവരുന്നു. പെൻഷനും സ്ഥിരം ജോലിയും, മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കില്ല. യുവതി-യുവാക്കളോട് കാട്ടുന്ന അനീതിയാണ് ഇതെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ബിനോയ് വിശ്വം ആരോപിക്കുന്നു.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സർക്കാർ ഇടപെടണം. പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, ഉദ്യോഗാർത്ഥികളുടെ ഭാവി പരിഗണിക്കണമെന്നും ബിനോയ് വിശ്വം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Advertisment