ജന്മദിനാഘോഷം ഒഴിവാക്കി കൊണ്ട് ജീവകാരുണ്യ പ്രവർത്തനം

New Update

മല്ലപ്പള്ളി: ജന്മദിനാഘോഷം ഒഴിവാക്കി കൊണ്ട് ജീവകാരുണ്യ പ്രവർത്തനം നടത്തി മാത്യകയായി. അദ്ധ്യാന വർഷാരംഭത്തിൽ ഇമ്മാനുവേൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മല്ലപ്പള്ളി ഇടവകയുടെ നേതൃത്വത്തിൽ ആണ് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന 50 സ്കൂൾ വിദ്യാർത്ഥികൾക്ക് കുടകൾ വിതരണം ചെയ്തത്.

Advertisment

publive-image

ഇടവകയിലെ ഇസ്സാ ആൻ്റോയുടെ പ്രഥമ ജന്മദിനാഘോഷം ഒഴിവാക്കിയാണ് മാതാപിതാക്കൾ 15000രൂപ സ്പോൺസർ ചെയ്തത്. ഇടവക വികാരി റവ. ഫാദർ. ജോസ് കരിക്കം ആവശ്യപെട്ട പ്രകാരം
മല്ലപ്പള്ളി വെള്ളറയിൽ ആൻറണി വർഗ്ഗീസ് - ജോളി ദമ്പതികൾ ഏക പുത്രി ഇസ്സാ ആൻ്റോയുടെ ജന്മദിന ചടങ്ങ് മാറ്റിവെച്ചു കൊണ്ട് സംഭാവന നൽകുവാൻ തീരുമാനിക്കുകയായിരുന്നു.

ചുമത്ര സ്വദേശിനി സോഫി നിർമ്മിച്ച കുടകൾ ആണ് വിതരണം ചെയ്തത്. പോളിയോ വന്ന് അരയ്ക്കു താഴെ വെച്ച് തളർന്നതുമൂലം ചലനമറ്റ സോഫിയുടെ ഉപജീവന മാർഗ്ഗമാണ് കുട നിർമ്മാണം.

birthday celebration
Advertisment