ദേശീയം

കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മൂന്നംഗം സമിതിയെ നിയോഗിച്ചിട്ടില്ലെന്ന് കേന്ദ്രനേതൃത്വം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, June 14, 2021

ന്യൂഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ മൂന്നംഗം സമിതിയെ ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി അരുണ്‍ സിംഗ്. ഇതുസംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകൾ അവാസ്തവമാണെന്ന് അരുൺ സിംഗ് വിശദീകരിച്ചു.

സി.വി ആനന്ദബോസ്, ജേക്കബ് തോമസ്, മെട്രോമാന്‍ ഇ ശ്രീധരന്‍ എന്നിവരെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനായി നിയോഗിച്ചു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ്‌ അരുണ്‍ സിംഗ് തള്ളിയത്. ആരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവലോകനത്തിനും വിലയിരുത്തലിനും ബിജെപിക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

×