മദ്യപിച്ച് തോക്കുമായി ഡിസ്കോ കളിച്ച എംഎല്‍എയെ ബിജെപി  പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി: ബിജെപി എംഎല്‍എ കുണ്‍വാര്‍ പ്രണവ് സിംഗിനെ പുറത്താക്കിയത് ആറ് വര്‍ഷത്തേക്ക് 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 17, 2019

ദില്ലി: മദ്യപിച്ച് തോക്കുമായി ഡിസ്കോ കളിച്ച എംഎല്‍എയെ ബിജെപി  പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് ഉത്തരാഖണ്ഡില്‍ നിന്നുള്ള ബിജെപി എംഎല്‍എ കുണ്‍വാര്‍ പ്രണവ് സിംഗിനെ പുറത്താക്കിയത്.

കാലിലെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ എംഎല്‍എ തിരിച്ചുവരവ് ആഘോഷിക്കാനായിരുന്നു അണികള്‍ക്കൊപ്പം ഡാന്‍സ് കളിച്ചത്.

മദ്യപിച്ച് തോക്കുമായി നൃത്തം ചെയ്യുന്ന എം എൽ എ യുടെ ദൃശ്യങ്ങള്‍  വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. തോക്കുകള്‍ കയ്യില്‍ പിടിച്ചും കടിച്ചുപിടിച്ചും മദ്യപിച്ചുമായിരുന്നു എംഎല്‍എയുടെ ഡാന്‍സ്.

ഡാന്‍സിനിടയില്‍ വിവിധ തോക്കുകളും എംഎല്‍എ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. എംഎല്‍എയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

നേരത്തെ സ്വഭാവദൂഷ്യത്തിന് പ്രണവ് സിംഗിനെ പാർട്ടിയിൽ നിന്നും മൂന്ന് മാസത്തേക്ക് സസ്പെൻ‍‍ഡ് ചെയ്തിരുന്നു. ഹരിദ്വാറിലെ ലസ്കറില്‍ നിന്നുള്ള എംഎല്‍എയാണ് പ്രണവ് സിംഗ് ചാമ്പ്യന്‍.

×