Advertisment

കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി കേരളത്തിൽ കേന്ദ്രം 648.17 കോടി ചിലവഴിച്ചപ്പോൾ കേരളം ചിലവാക്കിയത് വെറും 54.22 കോടി രൂപ മാത്രം; ആരോപണവുമായി ബിജെപി

New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി കേരളത്തിൽ കേന്ദ്രം 648.17 കോടി ചിലവഴിച്ചപ്പോൾ കേരളം ചിലവാക്കിയത് വെറും 54.22 കോടി രൂപ മാത്രമാണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നതായി ബിജെപി സംസ്ഥാന ഘടകം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആരോപിച്ചു.

വിവരാവകാശ നിയമപ്രകാരം ആരോഗ്യ വകുപ്പ് നൽകിയ മറുപടിയിലാണ് കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നിരിക്കുന്നതെന്ന് വ്യക്തമായത്.

രോഗ നിർണായതിനായി 100 കോടി, മരുന്നുകൾ, അനുബന്ധ സാമഗ്രികൾ, മാസ്ക്, പിപിഇ കിറ്റ് എന്നിവക്കായി 194.18 കോടി, രോഗികൾക്കായുള്ള ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും വാങ്ങിയതിന് 55.86 കോടി, കോവിഡിനായി നിയോഗിച്ച ആരോഗ്യപ്രവർത്തകരുടെ ശമ്പളത്തിൽ ആയി 269 കോടി, പ്രതിരോധ പ്രവർത്തനങ്ങൾക്കും യാത്ര ചെലവുകൾക്കുമായി 20.68 കോടി രൂപ വിവര സാങ്കേതിക വിദ്യക്കായി 2.7 കോടി, ബോധവൽക്കരണ പരിപാടികൾക്കായി 16.54 കോടി, പരിശീലന പരിപാടികൾക്കായി 43 ലക്ഷം മറ്റ് ചെലവുകൾക്കായി 41.67 കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചിരുന്നത്കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്സിൻ പോലും പൂർണ്ണമായും ഉപയോഗിച്ചിട്ടില്ലെന്ന് വിവരാകാശ രേഖയിൽ പറയുന്നു.

ഓഗസ്റ്റ് 24 വരെ കേന്ദ്ര സർക്കാർ 2,20,45,720 ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. അതിൽ 95,500 ഡോസ് മാഹിക്ക് നൽകി. ഇതുകഴിഞ്ഞു കേരളത്തിലെത്തിയത് 2,19,50,220 ഡോസ് വാക്സിനാണ്. ഇതിൽ 6,05,680 ഡോസ് വാക്സിൻ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശയില്‍ പറയുന്നതായി ബിജെപി ആരോപിച്ചു.

bjp
Advertisment