കൊടകര കേസ്: ഒത്തുതീര്‍പ്പിന് പിന്നില്‍ എല്‍ ഡി എഫ്- എന്‍ ഡി എ കൂട്ടുകെട്ട്; 69 മണ്ഡലങ്ങളില്‍ ബി ജെ പി വോട്ട് മറിച്ചെന്ന് രമേശ് ചെന്നിത്തല

New Update

publive-image

കൊടകര കുഴല്‍പ്പണ കേസില്‍ സര്‍ക്കാരും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസ് ഇപ്പോള്‍ ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ശ്രമമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒരു കാരണവശാലും ഇത് അം​ഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

Advertisment

69 നിയോജക മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് സിപിഐഎമ്മിനും ഇടതുപക്ഷത്തിനും മറിച്ചുനല്‍കി. എന്‍ ഡി എയിലെ മറ്റ് ഘടകക്ഷികളുടെ വോട്ടും മറിച്ചു നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളാരും പ്രതികളാകില്ലെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.

Advertisment