ബിജെപി നേതാവിനെ സർക്കാർ അഭിഭാഷകനായി നിയമിച്ച നടപടി സംസ്ഥാന സർക്കാർ റദ്ദാക്കി

author-image
Charlie
Updated On
New Update

publive-image

ദേവികുളം: ബിജെപി നേതാവിനെ സർക്കാർ അഭിഭാഷകനായി നിയമിച്ച നടപടി സംസ്ഥാന സർക്കാർ റദ്ദാക്കി. വിനോജ് കുമാറിന്റെ നിയമനമാണ് റദ്ദാക്കിയത്. ദേവികുളം സബ് കോടതിയിൽ അഡീഷണൽ പ്രൊസിക്യൂട്ടർ പദവിയിലായിരുന്നു നിയമനം.മൂന്നാര്‍ എംഎല്‍എ എ രാജ ഇരുന്ന തസ്തികയായിരുന്നു ഇത്. ബിജെപി നേതാവിനെ നിയമിച്ചത് സിപിഎം ബിജെപി രഹസ്യധാരണയുടെ ഭാഗമെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

Advertisment

സിപിഎം അഭിഭാഷക സംഘടനയിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ബിജെപി ജില്ലാ കമ്മിറ്റി അംഗമാണ് വിനോജ് കുമാർ.  ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് പ്ലീഡറായി നിയമിക്കപ്പെട്ട പി കെ വിനോജ് കുമാര്‍ പ്രതികരിച്ചിരുന്നു. ജൂണ്‍ ഒന്‍പതിന് ആണ് നെ‍ടുംങ്കണ്ടം സ്വദേശിയായ പി കെ വിനോജ് കുമാറിനെ ദേവികുളം സബ് കോടതിയിലെ സര്‍ക്കാർ അഭിഭാഷകനായി നിയമിക്കുന്നത്. ജൂണ്‍ 15ന് വിനോജ് ചുമതലയേറ്റു. ബിജെപിയുടെ മുന്‍ ജില്ലാ കമ്മിറ്റിയംഗവും സജീവ പ്രവര്‍ത്തകനുമാണ് വിനോജ്.

സമൂഹ മാധ്യമങ്ങളിലൂടെ ഇടതു സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്ന വിനോജിന് നിയമനം നല്‍കിയതിനെതിരെ സിപിഎം പ്രാദേശിക നേതാക്കളടക്കം ജില്ലാ കമ്മിറ്റിയെ സമീപിച്ചിരുന്നു. മൂന്നാര്‍ എംഎല്‍എ എ രാജ മുമ്പ് കൈകാര്യം ചെയ്ത തസ്തികയിലാണ് ഇപ്പോള്‍ ബിജെപി നേതാവിനെ നിയമിച്ചത് എന്നതിനാൽ, സിപിഎം പ്രാദേശിക നേതാവൂകൂടിയായ രാജയറിയാതെ നിയമനം നടക്കില്ലെന്നും ബിജെപിയുമായുള്ള രഹസ്യധാരണയാണ് നിയമനത്തിന് ആധാരമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

Advertisment