ഇത്തവണ അഞ്ചുസീറ്റില്ലെങ്കില്‍ ഡല്‍ഹിക്ക് ചെല്ലേണ്ടെന്ന് വി മുരളീധരനോട് അമിത്ഷാ ! അഞ്ചു സീറ്റു പിടിക്കാന്‍ കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും ഒത്തുതീര്‍പ്പിനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്ത് നേമത്തിനു പുറമെ ഒരു മണ്ഡലം നിര്‍ബന്ധം. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം സ്പീക്കറോടുകൂടി അവസാനിപ്പിക്കാമെന്ന് വാഗ്ദാനം. ബിജെപി ഓഫറിനോട് സിപിഎമ്മിനും താല്‍പ്പര്യം. ഭരണത്തുടര്‍ച്ചയ്ക്കായി എന്തുവിട്ടുവീഴ്ചയും ചെയ്യാമെന്ന് സിപിഎമ്മിലെ ചില നേതാക്കളും ! സിപിഎമ്മിലെ നേതാക്കള്‍ക്ക് പുറമെ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാനും ബിജെപി നീക്കം !

New Update

publive-image

Advertisment

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു-വലതുമുന്നണികളുമായി ധാരണയ്‌ക്കൊരുങ്ങി ബിജെപി. അഞ്ചു സീറ്റിലെങ്കിലും ഇക്കുറി വിജയിക്കണമെന്ന അന്ത്യശാസനമാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി സീറ്റു പിടിക്കാനുള്ള തത്രപ്പാടിലാണ് ബിജെപി നേതാക്കള്‍.

കേന്ദ്രമന്ത്രി വി മുരളീധരനാണ് ബിജെപി നേതൃത്വം കേരളത്തിലെ സീറ്റ് വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരത്ത് രണ്ടു സീറ്റടക്കം കുറഞ്ഞത് അഞ്ച് സീറ്റെന്നാണ് ടാര്‍ഗറ്റ്. ഈ സീറ്റ് ഏതുവിധേനെയും പിടിക്കണമെന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയിട്ടുള്ള നിര്‍ദേശം.

ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും ചില ഒത്തുതീര്‍പ്പിന് ബിജെപി തയ്യാറെടുക്കുന്നത്. ഇതില്‍ പ്രധാനം സിപിഎമ്മുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളാണ്. സ്വര്‍ണക്കടത്ത് കേസ് സെറ്റില്‍ ചെയ്താല്‍ സ്ഥിരമായി കോണ്‍ഗ്രസ് ജയിക്കുന്ന ചില മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്താണെങ്കില്‍ അവരെ ജയിപ്പിക്കാമെന്നാണ് സിപിഎം നിലപാടെടുക്കുന്നത്.

ഇതുവഴി സിപിഎമ്മിന് ഭരണത്തുടര്‍ച്ചയും ബിജെപിക്ക് വളര്‍ച്ചയും കേരളത്തിലുണ്ടാകുമെന്നാണ് കണക്കുക്കൂട്ടല്‍. കോണ്‍ഗ്രസ് ഭരണത്തില്‍ വരുന്നതു ദേശീയ തലത്തിലടക്കം ബിജെപിക്ക് തിരിച്ചടിയുണ്ടാക്കുമെന്നും അവര്‍ വിലയിരുത്തുന്നു.

സിപിഎമ്മിനാകട്ടെ ഭരണത്തുടര്‍ച്ച മാത്രമാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് തല്‍ക്കാലത്തേക്ക് ക്ഷീണിച്ചാലും ഭരണത്തുടര്‍ച്ച മാത്രമാണ് സിപിഎം ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ടുതന്നെ ചില സീറ്റുകളില്‍ അഡ്ജസ്റ്റ്‌മെന്റിന് അവര്‍ തയ്യാറുമാണ്. ചില സീറ്റുകളുടെ കാര്യത്തില്‍ ഇരുകൂട്ടരും തമ്മില്‍ ധാരണയായിട്ടുണ്ട്.

തിരുവനന്തപുരത്ത് നേമം, കഴക്കൂട്ടം സീറ്റുകളാണ് ബിജെപിയുടെ ലക്ഷ്യം. പത്തനംതിട്ടയില്‍ ആറന്‍മുളയും തൃശൂരില്‍ മണലൂരിലും ബിജെപിക്ക് നോട്ടമുണ്ട്. കോഴിക്കോടും കാസര്‍കോടും ഓരോ സീറ്റും ബിജെപിക്ക് കണ്ണുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ ഒത്തുതീര്‍പ്പാണ് ഇതിനായി മുമ്പോട്ടുവയ്ക്കുന്നത്. അന്വേഷണം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനില്‍ ഒതുക്കി നിര്‍ത്താമെന്നാണ് വാഗ്ദാനം. ഇതു സിപിഎമ്മിനും വിശേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും താല്‍പ്പര്യമുണ്ട്.

അതേസമയം ഈ ഒത്തുതീര്‍പ്പ് ഫോര്‍മുല നടന്നില്ലെങ്കില്‍ കോണ്‍ഗ്രസുമായും ചര്‍ച്ച നടത്തണമെന്നാണ് ചിലനേതാക്കളുടെ ആവശ്യം. സിപിഎം പതിവായി ജയിക്കുന്ന മണ്ഡലങ്ങളില്‍ അവരെ ഒതുക്കാന്‍ ബിജെപിയെ സഹായിച്ചാല്‍ തിരിച്ചും സഹായിക്കാമെന്നാണ് വാഗ്ദാനം. ചിലയിടത്ത് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഇത്തരം ചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു.

 

bjp
Advertisment