ടെലിവിഷന്‍ തത്സമയ സംവാദത്തിനിടെ ബി.ജെ.പി. നേതാവിനു ചെരിപ്പുകൊണ്ടടിയേറ്റു: വീഡിയോ കാണാം

New Update

publive-image
ന്യൂഡല്‍ഹി: ടെലിവിഷന്‍ തത്സമയ സംവാദത്തിനിടെ ബി.ജെ.പി. നേതാവിനു ചെരിപ്പുകൊണ്ടടിയേറ്റു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. വിഷ്ണുവര്‍ധന്‍ റെഡ്‌ഡിക്കാണ് അടിയേറ്റത്.

Advertisment

തെലുഗു വാര്‍ത്താ ചാനലില്‍ രാഷ്ട്രീയ സംവാദത്തിനിടെയായിരുന്നു സംഭവം. അമരാവതി പരിരക്ഷണ സമിതി ജോയന്റ് ആക്ഷന്‍ കമ്മിറ്റിയംഗം കോലികാപുഡി ശ്രീനിവാസ റാവുവാണ് റെഡ്ഢിയെ ചെരുപ്പ് കൊണ്ട് ആക്രമിച്ചത്.

റാവുവിന് തെലുങ്ക് ദേശം പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നുള്ള വിഷ്ണു റെഡ്ഡിയുടെ ആരോപണവും മുന്‍ മുഖ്യമന്ത്രിമാരെക്കുറിച്ച്‌ റെഡ്ഡി നടത്തിയ പരാമര്‍ശവുമാണ് റാവുവിനെ ചൊടിപ്പിച്ചത്.

Advertisment