ബെംഗളൂരു: ലോക്ക്ഡൗണിനിടെ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ബിജെപി എംഎല്‍എയുടെ പിറന്നാള്‍ ആഘോഷം വിവാദത്തില്‍. കര്‍ണാടകയിലെ തുറുവേകര എംഎല്‍എ എം ജയരാമിന്‍റെ പിറന്നാള്‍ ആഘോഷമാണ് വിവാദത്തിലായിരിക്കുന്നത്.
/sathyam/media/post_attachments/obUE9y60rEp4w5Y0xhJy.jpg)
എംഎല്‍എ കുട്ടികളടക്കമുള്ളവര്‍ക്ക് കേക്ക് മുറിച്ച് നല്‍കുന്ന ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശനമുയര്‍ന്നത്. വെള്ളിയാഴ്ച ഗുബ്ലി ടൗണിലാണ് ആഘോഷങ്ങള്‍ നടന്നത്. ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം വിരുന്നും ഒരുക്കിയിരുന്നു.
സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 200 കടന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ നിയമലംഘനം നടന്നത്.