Advertisment

തീരുമാനം എടുക്കാനുള്ള എല്ലാ അവകാശവും അവള്‍ക്കുണ്ട്: യുവാവിന് ഒന്‍പതു വയസ് കൂടുതലാണെന്നതാണ് എന്റെ ആശങ്ക: 'കൊല്ലുമെന്ന' മകളുടെ ആരോപണം നിഷേധിച്ച്‌ ബിജെപി എംഎല്‍എ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലക്‌നൗ: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായ ആരോപണം നിഷേധിച്ച്‌ ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ രാജേഷ് മിശ്ര. തീരുമാനം എടുക്കാനുള്ള എല്ലാ അവകാശവും അവള്‍ക്കുണ്ടെന്ന് വ്യക്തമാക്കിയ എംഎല്‍എ തന്റെ കുടുംബത്തിലുള്ള ആരും മകളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രതികരിച്ചു.

Advertisment

publive-image

യുവാവിന് മകളെക്കാള്‍ ഒന്‍പത് വയസ് കൂടുതലാണെന്നതാണ് തന്റെ ഏക ആശങ്ക. പിതാവെന്ന നിലയില്‍ അവരുടെ ഭാവിയെക്കുറിച്ചും ആശങ്കയുണ്ടെന്നും ബരേലി ജില്ലയിലെ ബിതാരി ചെയ്ന്‍പുര്‍ മണ്ഡലത്തില്‍ നിന്നുളള എംഎല്‍എ രാജേഷ് മിശ്ര പറഞ്ഞു. ദളിത് യുവാവിനെ വിവാഹം കഴിക്കരുതെന്ന് ആവശ്യപ്പെട്ട് മകള്‍ക്കുമേല്‍ ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്രയ്‌ക്കെതിരെ ആരോപണവുമായി മകള്‍ സാക്ഷി മിശ്ര (23)യാണ് രംഗത്തെത്തിയത്. പിന്നോക്കകാരനായ ഒരാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം നല്‍കണമെന്നും സാക്ഷി മിശ്ര സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ബറേലിയിലെ ബിതാരി ചെയിന്‍പുരില്‍ നിന്നുള്ള എം.എല്‍.എയാണ് രാജേഷ് മിശ്ര.

അജിതേഷ് കുമാര്‍ (29) എന്ന പിന്നോക്കകാരനെയാണ് സാക്ഷി മിശ്ര വിവാഹം കഴിച്ചത്. അജിതേഷിനെ ഉപേക്ഷിച്ച്‌ മടങ്ങിവരണമെന്നും അല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പിതാവ് ഭീഷണിപ്പെടുത്തിയെന്നാണ് സാക്ഷി പറയുന്നത്. തങ്ങളെ വെറുതെ വിടണമെന്നും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും ബുധനാഴ്ച വീഡിയോയിലൂടെ സാക്ഷി പിതാവിനോട് അപേക്ഷിക്കുന്നുണ്ട്.

'സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ വിവാഹം കഴിച്ചത്. എന്നാല്‍ തങ്ങള്‍ക്കു വേണ്ടി പിതാവ് ഗുണ്ടകളെ അയച്ചിരിക്കുകയാണ്. ഒളിവില്‍ കഴിഞ്ഞുമടുത്തു. പോലീസ് സംരക്ഷണം നല്‍കണം.' വീഡിയോയില്‍ യുവതി പറയുന്നു. ഇവരുടെ അടുത്തായി ഭര്‍ത്താവും ഇരിക്കുന്ന വീഡിയോ ആണ് പുറത്തുവിട്ടത്. 'അവര്‍ തങ്ങളെ പിടികൂടിയാല്‍ തീര്‍ച്ചയായും അവര്‍ ഞങ്ങളെ കൊല്ലും.'യുവതി പറയുന്നു. ഗുണ്ടകള്‍ തങ്ങളെ പിന്തുടരുന്നുണ്ടെന്ന് അജിതേഷ് കുമാറും പറയുന്നുണ്ട്. തങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ ഒരു സംഘം ആളുകള്‍ എത്തിയിരിന്നുവെന്നും തലനാരിഴയ്ക്കാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്നും അജിതേഷ് പറയുന്നു.

താന്‍ പിന്നോക്ക കുടുംബത്തില്‍ നിന്നുള്ള ആളായതിനാല്‍ 'അഭിമാനം' രക്ഷിക്കാന്‍ സാക്ഷിയുടെ കുടുംബം തന്നെ കൊലപ്പെടുത്തുമെന്ന് അജിതേഷ് പറയുന്നു.

എന്നാല്‍ ഇതേകുറിച്ച്‌ പ്രതികരിക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ല. ദമ്ബതികള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയതായി ഡിഐജി ആര്‍.കെ പാണ്ഡെ പറഞ്ഞു. അവര്‍ എവിടെയാണെന്ന് അറിയാത്തതിനാല്‍ സുരക്ഷ നല്‍കേണ്ടത് എവിടെയാണെന്ന് അറിയില്ലെന്നും ഡിഐജി അറിയിച്ചു.

Advertisment