കരുവന്നൂർ ബാങ്ക് ക്രമക്കേട്; സമരം ശക്തമാക്കാൻ ബിജെപി

New Update

publive-image

Advertisment

കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ സമരം ശക്തമാക്കാൻ ബിജെപി. ബാങ്ക് ഹെഡ് ഓഫീസ് നാളെ ഉപരോധിക്കും. ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ്‌ ഉദഘാടനം ചെയ്യും.  മുതിർന്ന സിപിഎം നേതാക്കൾക്ക് ക്രമക്കേടിൽ പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വ്യക്തമാക്കി.

അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി കെ ചന്ദ്രന്റെ ആരോപണങ്ങളെ തള്ളി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് രംഗത്തെത്തി . ക്രമക്കേട് നടന്നത് സിപിഐഎം ജില്ലാ കമ്മിറ്റിയുടെ അറിവോടെയാണെന്നത് കുപ്രചരണമാണ്. കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കനക്കുന്നു. മന്ത്രിയുടെ ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
ക്രമക്കേടിൽ ഉന്നത സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു. എന്നാൽ നിക്ഷേപകർക്ക് പണം നഷ്ടമാക്കില്ലെന്ന് ആവർത്തിക്കുകയാണ് സംസ്ഥാന സർക്കാർ.വന്‍ വെട്ടിപ്പാണ് കരിവന്നൂരില്‍ നടന്നത്. സി കെ ചന്ദ്രന് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തട്ടിപ്പിന്റെ വിവരങ്ങള്‍ അറിയിക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നിക്ഷേപത്തുക സിപിഐഎം അനുഭാവികള്‍ക്ക് മാത്രം നല്‍കുന്നുവെന്ന ആരോപണം തെറ്റാണ്. സഹകരണ മേഖലയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ അജണ്ട കോണ്‍ഗ്രസ് ഏറ്റു പിടിച്ചുവെന്നും എം എം വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

Advertisment