Advertisment

അ​ടു​ത്ത മഹാരാഷ്ട്ര മു​ഖ്യ​മ​ന്ത്രി ശിവസേനയില്‍ നിന്നുതന്നെ ! ബിജെപിയെ തള്ളി സേനാ വക്താവ്. മഹാരാഷ്ട്രയില്‍ പ്രതിസന്ധി ശക്തം

author-image
മനോജ്‌ നായര്‍
Updated On
New Update

publive-image

Advertisment

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ബിജെപി നീക്കത്തിന് വീണ്ടും തിരിച്ചടി. മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ശി​വ​സേ​ന​യി​ൽ​നി​ന്ന് ആ​യി​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി വ​ക്താ​വ് സ​ഞ്ജ​യ് റൗ​ത്ത് ആ​വ​ർ​ത്തി​ച്ച് വ്യക്തമാക്കിയതോടെ ഇരു പാര്‍ട്ടികള്‍ക്കുമിടയിലെ ഭിന്നത കൂടുതല്‍ കടുക്കുകയാണ് .

ബി​ജെ​പി​യു​മാ​യി ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ​യാ​ണു വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സേ​നാ നേ​തൃ​ത്വം. ഫ​ഡ്നാ​വി​സ് മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കാ​ൻ ചൊ​വ്വാ​ഴ്ച ഗ​വ​ർ​ണ​റെ ക​ണ്ട് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ് സേ​ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇതോടെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ വീണ്ടും മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറുകയാണ്.

publive-image

ശി​വ​സേ​ന​യി​ൽ​നി​ന്നു ത​ന്നെ​യാ​യി​രി​ക്കും അ​ടു​ത്ത മു​ഖ്യ​മ​ന്ത്രിയെന്നാണ് ശിവസേനയുടെ പുതിയ പ്രഖ്യാപനം . മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​വും രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളും മാ​റു​ക​യാ​ണ്. നി​ങ്ങ​ൾ​ക്ക് അ​തു കാ​ണാം. ഈ ​ബ​ഹ​ളം ഒ​രു നാ​ട​ക​മാ​യി കാ​ണ​ണ്ട. നീ​തി​ക്കും അ​വ​കാ​ശ​ത്തി​നും വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ വി​ജ​യം ത​ങ്ങ​ളു​ടേ​തു മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും റൗ​ത്ത് എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും റൗ​ത്ത് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ ഫ​ഡ്നാ​വി​സും എ​ൻ​സി​പി നേ​താ​വ് ശ​ര​ത് പ​വാ​റും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക​ളെ പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു റൗ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. ഫ​ഡ്നാ​വി​സ് അ​മി​ത് ഷാ​യു​മാ​യും പ​വാ​ർ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യു​മാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

publive-image

ര​ണ്ട​ര വ​ർ​ഷം വീ​തം മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന ശി​വ​സേ​ന​യു​ടെ ആ​വ​ശ്യ​ത്തി​നു വ​ഴ​ങ്ങേ​ണ്ട​തി​ല്ലെ​ന്നാ​ണു ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ പ​കു​തി വീ​ത​വും ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി​യും ന​ൽ​കാ​മെ​ന്നു​മു​ള്ള ബി​ജെ​പി​യു​ടെ വാ​ഗ്ദാ​ന​ത്തി​നു ശി​വ​സേ​ന വ​ഴ​ങ്ങാ​ത്ത​താ​ണു വ​ലി​യ ത​ല​വേ​ദ​ന.

എ​ൻ​സി​പി പ്ര​തി​പ​ക്ഷ​ത്തു തു​ട​രു​മെ​ന്നാ​ണ് സോ​ണി​യാ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു​ശേ​ഷം ശ​ര​ത് പ​വാ​ർ ആ​വ​ർ​ത്തി​ച്ച​ത്. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കാ​നാ​ണു ജ​ന​വി​ധി​യെ​ന്നും ഭാ​വി​യി​ലെ കാ​ര്യം പ​റ​യാ​നാ​കി​ല്ലെ​ന്നും പ​വാ​ർ വ്യ​ക്ത​മാ​ക്കി.

maharastra pawar
Advertisment