ബാധ്യതകളുള്ളതിനാല‍ാണ് വാക്സീൻ ഡോസുകൾ വിദേശത്തേക്ക് കയറ്റി അയച്ചതെന്ന് ബിജെപി; വിദേശ രാജ്യങ്ങളെ സഹായിക്കുന്നതിന് 1.07 കോടി വാക്സീൻ കയറ്റി അയച്ചു; 78.5 ലക്ഷം ഡോസുകൾ അയൽ രാജ്യങ്ങൾക്കാണു നൽകിയതെന്നും ബിജെപി വക്താവ് സാംബിത് പാത്ര

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, May 12, 2021

ന്യൂഡൽഹി: വാണിജ്യപരവും ലൈസൻസ്പരവുമായ ബാധ്യതകളുള്ളതിനാല‍ാണ് വാക്സീൻ ഡോസുകൾ വിദേശത്തേക്ക് കയറ്റി അയച്ചതെന്ന് ബിജെപി വക്താവ് സാംബിത് പാത്ര. ഇന്ത്യക്കാർക്ക് വാക്സീൻ നൽകുന്നതിന് പകരം 6.63 കോടി വാക്സീൻ വിദേശത്തേയ്ക്ക് കയറ്റി അയച്ചുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ രാജ്യങ്ങളെ സഹായിക്കുന്നതിന് 1.07 കോടി വാക്സീൻ കയറ്റി അയച്ചു. 78.5 ലക്ഷം ഡോസുകൾ അയൽ രാജ്യങ്ങൾക്കാണു നൽകിയതെന്നും സാംബിത് പാത്ര പറഞ്ഞു. 2 ലക്ഷം ഡോസുകൾ യുഎൻ സമാധാന സേനയ്ക്കു നൽകിയെന്നും അദ്ദേഹം പറഞ്ഞു.

×