തിരഞ്ഞെടുപ്പില്‍ വീഴ്ചയുണ്ടായെന്ന് ബിജെപി; ബിഡിജെഎസ് മുന്നേറ്റുണ്ടാക്കിയില്ലെന്നും വിമര്‍ശനം; തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ബിജെപി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, May 4, 2021

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ ബിജെപി. ഓണ്‍ലൈനായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം. ഓണ്‍ലൈനായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം. ബിഡിജെഎസ് മുന്നേറ്റം ഉണ്ടാക്കാത്തതിലും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

സംപൂജ്യരായതിനൊപ്പം വോട്ട് ശതമാനത്തിലെ കുറവും എങ്ങിനെ ദേശീയ നേതൃത്വത്തോട് വിശദീകരിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം. സിറ്റിംഗ് സീറ്റായ നേമം കൈവിട്ടതും തിരിച്ചടിയായി.

×