കോന്നി : കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോന്നി എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ന്യൂനപക്ഷ വോട്ടുകളില്‍ കടന്നുകയറ്റം നടത്താന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലഭിക്കാതിരുന്ന വോട്ടുകള്‍ ഇത്തവണ കിട്ടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
/sathyam/media/post_attachments/uiFIazw1k9i35fGkGVtj.jpg)
ഒരു വിഭാഗം ഓർത്തഡോക്സ് സഭാ വിശ്വാസികളുടെ പിന്തുണയും ശബരിമല വിഷയവും ഇക്കുറിയും തുണക്കുമെന്നുമാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ കണക്ക് കൂട്ടൽ. യുഡിഎഫിലെ അടിയൊഴുക്ക് അനുകൂലമാകുമെന്നും കെ സുരേന്ദ്രൻ കരുതുന്നു.
'കഴിഞ്ഞ തവണ കിട്ടാതിരുന്ന വോട്ടുകളും ഇത്തവണ ലഭിക്കും.ന്യൂന പക്ഷ വോട്ടുകളിൽ കടന്നു കയറ്റം നടത്താൻ എൻഡിഎയ്ക്കായി. ഇക്കുറിയും നായർ സമുദായങ്ങളുടെ വോട്ട് തങ്ങൾക്ക് കിട്ടി.
എന്നാൽ ചരിത്രത്തിലില്ലാത്തവിധം യുഡിഎഫ് ജാതീയമായി പ്രചാരണം നടത്തി. ഈ പ്രചാരണം തെരഞ്ഞെടുപ്പിൽ വിലപ്പോവില്ലെ'ന്നും ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫിലെ അടിയൊഴുക്ക് ബിജെപിക്ക് അനുകൂലമാകുമെന്നും ബിജെപി കരുതുന്നു .