തിരുവനന്തപുരം: ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്തെക്കുറിച്ച് ബിജെപി അനുഭാവിയോട് ചോദിച്ചപ്പോൾ നാറിയ ഭരണമെന്ന് മറുപടി. തന്റേത് സ്വന്തം പാര്‍ട്ടി ഭരിക്കുന്ന മണ്ഡലമാണെന്ന കാര്യം ഓര്‍ക്കാതെയാണ് ബിജെപി അനുഭാവിയായ ഇദ്ദേഹം മറുപടി പറയുന്നത്. ചിരി പടര്‍ത്തുന്ന കാര്യങ്ങളാണ് ഇദ്ദേഹം പറയുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറൽ ആയിരിക്കുകയാണ്.
/sathyam/media/post_attachments/HB3ZGO87FlPD8Xj4HG0i.jpg)
ത്രികോണ മത്സരം നടക്കുമെന്ന് പ്രവചിക്കപ്പെടുന്ന നേമത്ത് ജനങ്ങളുടെ അഭിപ്രായം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകനും ബിജെപി അനുഭാവികളുമാണ് വീഡിയോയിലുള്ളത്. നേമത്ത് ആര് ജയിക്കണമെന്നാണ് അഭിപ്രായം എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ‘നേമത്ത് എന്റെ അഭിപ്രായത്തില്‍ കുമ്മനം വരണം’, എന്ന മറുപടി ബിജെപി പ്രവര്‍ത്തകന്‍ നല്‍കുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷം നേമം നിയോജക മണ്ഡലത്തിലെ ഭരണം എങ്ങനെയുണ്ടായിരുന്നു എന്നായിരുന്നു അടുത്ത ചോദ്യം. നാറിയ ഭരണമായിരുന്നു എന്നായി ഇതേ പ്രവര്‍ത്തകന്റെ മറുപടി.
ഇതോടെ റിപ്പോര്‍ട്ടര്‍ കേരളത്തിലെ മൊത്തത്തിലാണോ അതോ നേമം മണ്ഡലത്തെക്കുറിച്ചാണോ ഈ അഭിപ്രായം എന്ന് ആവര്‍ത്തിച്ച് ചോദിച്ചു. നേമത്തെ തന്നെ എന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. നിങ്ങളുടെ സ്ഥാനാര്‍ത്ഥിയായിരുന്നു എന്നിട്ടാണോ ഇങ്ങനെ പറയുന്നതെന്നായി റിപ്പോര്‍ട്ടര്‍ . അപ്പോള്‍ അക്കിടി പറ്റിയ അദ്ദേഹം നമ്മുടെ സ്ഥാനാര്‍ത്ഥിയോ എന്ന് ചോദിക്കുന്നു. അടുത്തുനിന്നിരുന്ന ആളുകള്‍ അതെ, രാജഗോപാലിയിരുന്നു എംഎല്‍എ എന്ന് ഓര്‍മ്മിപ്പിച്ചു.
https://www.facebook.com/100001264821722/videos/4137691312949655/