Advertisment

സ്വിറ്റ്സര്‍ലന്‍ഡിലെ ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ഒരു മരിയന്‍ തീര്‍ഥാടനകേന്ദ്രം… ഐൻസിഡെലിലെ ബ്ലാക്ക് മഡോണ ! വീഡിയോ കാണൂ…

New Update

publive-image

Advertisment

ഐൻസിഡെല്‍ (Einsiedeln), സ്വിറ്റ്സർലൻഡിലെ ഏറ്റവും പ്രധാനപ്പെട്ട മരിയന്‍ രാജ്യാന്തരതീർഥാടന കേന്ദ്രം.  മധ്യ സ്വറ്റ്സര്‍ലന്‍ഡില്‍ സ്ഥിതിചെയ്യുന്ന ഈ ആരാധനാലയത്തിന്‍റെ ചരിത്രം ആയിരത്തിലേറെ വര്‍ഷം പഴക്കമേറിയതാണ്.

കറുത്ത മാതാവ് (ബ്ലാക്ക് മഡോണ) എന്നറിയപ്പെടുന്ന പ്രതിമ ഈ ദേവാലയത്തിന്‍റെ പ്രത്യേകതയാണ്. പ്രതിവര്‍ഷം 8 ലക്ഷത്തിലധിതം തീര്‍ഥാടകര്‍ ഈ ദേവാലയം സന്ദര്‍ശിക്കുന്നു.

എഡി 835-ല്‍ മയിന്‍ റാഡ് എന്ന സന്യാസി ഐൻസിഡെൻ പ്രദേശത്തുള്ള വനത്തില്‍ ഒരു ആശ്രമം സ്ഥാപിച്ചു കഴിയുകയായിരുന്നു. ആളുകള്‍ അദ്ദേഹത്തിന്‍റെ ഉപദേശം സ്വീകരിക്കുകയും അവര്‍ സമ്മാനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ എഡി 861-ല്‍ 2 കള്ളന്മാര്‍ അദ്ദേഹത്തെ കൊലപ്പെടുത്തി സമ്മാനങ്ങള്‍ കൈക്കലാക്കി. മയിന്‍ റാഡിനൊപ്പം താമസിച്ചുവന്ന 2 കാക്കകള്‍ ഇത് കാണുവാനിടയായി.

കൊലപാതകം നടത്തിയ ശേഷം സൂറിച്ചിലേക്ക് കടന്ന കള്ളന്മാര്‍ പോലീസിന്‍റെ പിടിയിലാകുന്നതുവരെ കാക്കകള്‍ അവരെ പിന്‍തുടര്‍ന്നതായി ഐതിഹ്യം. എഡി 861-ല്‍ മയിന്‍ റാഡ് കൊല്ലപ്പെട്ട അതേ സ്ഥലത്താണ് ഈ ദേവാലയവും പ്രതിമയും സ്ഥാപിക്കപ്പെട്ടത്.

വീഡിയോ തുടര്‍ന്നു കാണുക : ">

switzerland
Advertisment