കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണ തന്റെ മകളുടെ മരണ വാര്‍ത്ത പങ്കുവെച്ചു. തന്റെ ആറ് വയസ്സുകാരിയായ മകള്‍ ജുലിയേറ്റ മരണപ്പെട്ടു എന്ന് ലൂണ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. ഏപ്രില്‍ 9ന് ആയിരുന്നു ജൂലിയേറ്റ മരണപ്പെട്ടത് സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തോട് പോരാടിയാണ് ജുലിയേറ്റ ഈ ലോകത്തോട് വിടപറഞ്ഞത്.
Advertisment
താനും തന്റെ കുടുംബവും വലിയ വേദനയില്‍ ആണെന്നും തന്റെ മകളുടെ ഓര്‍മ്മകള്‍ എന്നും കൂടെ ഉണ്ടാകും എന്നും ലൂണ പറഞ്ഞു. തന്റെ മകള്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ തന്നെ പഠിപ്പിച്ചു എന്നും ഒരിക്കലും പരാജയം സമ്മതിക്കരുത് എന്നതാണ് അതില്‍ പ്രധാന പാഠം എന്നും ലൂണ പറഞ്ഞു. അവസാന ശ്വാസം വരെ അവള്‍ പോരാടി. അത് താന്‍ ഒരിക്കലും മറക്കില്ല. ലൂണ കുറിച്ചു