/sathyam/media/post_attachments/eqmQoaLS6AZ1nifZlVGQ.jpg)
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വളരെ കുറച്ചുപേരില്‍ മാത്രമെന്ന് എ.ഇ.എഫ്.ഐ.(അഡ്വേഴ്‌സ് ഇവന്റ്‌സ് ഫൊളോവിങ് ഇമ്യുണൈസേഷന്‍).
ഗുരുതരമായ 700 കേസുകളില്‍ 498 എണ്ണം പഠനവിധേയമാക്കി. ഇതില്‍ 26 എണ്ണത്തില്‍ മാത്രമാണ് രക്തം കട്ടപിടിക്കാനുള്ള സാധ്യതയുള്ളതായി കണ്ടെത്തിയതെന്നും എ.ഇ.എഫ്.ഐ പറയുന്നു. കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തവരില്‍ 10 ലക്ഷം പേരില്‍ 0.61 പേര്‍ക്കു മാത്രമാണ് രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടായിട്ടുള്ളതെന്ന് ചില പഠനങ്ങള്‍ പറയുന്നതായും എ.ഇ.എഫ്.ഐ വ്യക്തമാക്കി.