ഈരാറ്റുപേട്ട : കൊവിഡ് കാലത്ത് രക്തദാതാക്കളെ കിട്ടാനില്ലാതെ രോഗികളും ബന്ധുക്കളും ബുദ്ധിമുട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ സന്നദ്ധ രക്തദാന ക്യാമ്പുകളും ആയി പാലാ രൂപത ജീസസ് യൂത്ത്.
/sathyam/media/post_attachments/LYgx5ndUKPIaDMd9CwUt.jpg)
പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത് കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജില്ലാ ആരോഗ്യവകുപ്പ് നാഷണൽ ഹെൽത്ത് മിഷൻ ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എസ് എച്ച് മെഡിക്കൽ സെൻറർ എന്നിവരുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പുകൾ നടക്കുന്നത്.
അരുവിത്തുറ പള്ളി അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ സന്നദ്ധ രക്തദാന ക്യാമ്പുകളും ഔദ്യോഗിക ഉദ്ഘാടനം ജീസസ് യൂത്ത് പാലാ രൂപത ചാപ്ലിൻ ഫാദർ ഡോക്ടർ കുര്യൻ മറ്റം നിർവഹിച്ചു അരുവിത്തറ പള്ളി അസിസ്റ്റൻറ് വികാരി ഫാദർ സക്കറിയ മേനാംപറമ്പിൽ, ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സി ആർ ഒ ബിനോയി തോമസ് ജീസസ് യൂത്ത് ആനിമേറ്റർ സിസ്റ്റർ മരിയ സിഎംസി കോർഡിനേറ്റർ അമല ട്രീസ് ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
ജിബിൻ ജോസഫ്, ജോഗേഷ് ജോബി, ജെറിൻ മാത്യു, അലൻ ബേബി, ജയ്സ് ജേക്കബ്, പ്രണോയ് ടോമി, ജസ്റ്റിൻ ജോസഫ്, ജോമോൻ ജോൺ, ആൻ മെർവിൻ, ബ്ലെസ്സി ബെന്നി, അച്ചു ജോസഫ്, ആഗ്നസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us