കോവിഡ്‌ നിയന്ത്രണം ലംഘിച്ചു; അര്‍ബാസ് ഖാനും സൊഹാലി ഖാനും എതിരെ കേസ്

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബോളിവുഡ് നടന്മാരായ അര്‍ബാസ് ഖാന്‍, സൊഹാലി ഖാന്‍ എന്നിവര്‍ക്കെതിരെ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി) കേസെടുത്തു.

Advertisment

publive-image

ദുബായില്‍ നിന്ന് ഡിസംബര്‍ 25ന് മടങ്ങിയെത്തിയ ഇരുവരും സ്വയം നിരീക്ഷണത്തില്‍ പോകാതെ വീട്ടിലേക്ക് നേരിട്ട് പോയെന്ന് ബി.എം.സി കണ്ടെത്തി. വിദേശത്ത് നിന്ന് വരുന്നവര്‍ ഹോട്ടലിലോ മറ്റോ കേന്ദ്രങ്ങളിലോ ഏഴ് ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണമെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതനുസരിച്ച് മുംബൈയിലെ താജ് ലാന്‍ഡ്സ് ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് അര്‍ബാസ് ഖാനും സൊഹാലി ഖാനും നിര്‍ദേശം നല്‍കിയിരുന്നു.

ഹോട്ടലില്‍ താമസിക്കാതെ ഇരുവരും നേരെ വീട്ടിലേക്ക് പോയി. ബി.എം.സിയുടെ പരാതി പ്രകാരം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

അതേസമയം ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നെന്നും വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നെന്നും ഇരുവരും പറഞ്ഞു. അതുകൊണ്ടാണ് വീട്ടിലേക്ക് പോയതെന്നും അര്‍ബാസ് ഖാന്‍ ബി.എം.സി അധികൃതരെ അറിയിച്ചു.

arbas khan film news
Advertisment