New Update
പട്ന: ബീഹാറിലെ മോത്തിഹാരി ജില്ലയിലെ സികർഹാന നദിയിൽ ഞായറാഴ്ച രാവിലെ 10 മണിയോടെ 25 പേരുമായി ബോട്ട് മുങ്ങി. അപകടത്തിൽ 20 പേരെ കാണാതായി. അതേസമയം ഒരാൾ മരിച്ചു.
Advertisment
അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പറയപ്പെടുന്നു. രണ്ടുപേരെ സുരക്ഷിതമായി പുറത്തെടുത്തു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
നാട്ടുകാരുടെ സഹായത്തോടെ ഒരു പെൺകുട്ടിയുടെ മൃതദേഹം വീണ്ടെടുത്തു. നാല് സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ട്. എൻഡിആർഎഫും ജില്ലാ ഭരണകൂടവും സ്ഥലത്തുണ്ട് . സ്ഥലത്ത് വൻ ജനക്കൂട്ടമാണ്.