ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി ; തിരച്ചില്‍ തുടരുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, December 8, 2019

കൊല്ലം : ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ സ്‍നേഹിതന്‍ എന്ന ബോട്ട് കാണാതായി. നാല് തൊഴിലാളികളാണ് ബോട്ടിലുള്ളത്.

ഇന്നലെ വൈകുന്നേരമാണ് ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത് നിന്നും ബോട്ട് മത്സ്യബന്ധനത്തിന് പോയത്. മത്സ്യബന്ധനത്തിന് ഇടയിൽ വല പ്രോപ്പലിറൽ കുടുങ്ങി എഞ്ചിൻ നിലയ്‍ക്കുകയായിരുന്നു.

വിവരം ഉടന്‍ തന്നെ കോസ്റ്റ് ഗാര്‍ഡിനെയും മറൈന്‍ എന്‍ഫോഴ്‍സ്മെന്‍റിനെയും തൊഴിലാളികള്‍ അറിയിച്ചെങ്കിലും ഇവര്‍ എത്തുന്നതിന് മുമ്പ് തന്നെ ബോട്ട് ഒഴുക്കില്‍പ്പെട്ടു. ഏറ്റവും ഒടുവിലായി ബോട്ടിന്‍റെ ലൊക്കേഷന്‍ ലഭിച്ചതായാണ് വിവരം.

×