നെയ്യാറ്റിൻകരയിലെ കുട്ടികൾക്കുവേണ്ടി മുഖ്യമന്ത്രിയെ നേരിൽ കണ്ടു അപേക്ഷിക്കുവാൻ പോവുകയാണ്! മുഖ്യമന്ത്രിയുടെ കൈ കൊണ്ട് തന്നെ വസ്തുവിന്റെ രേഖകൾ കുട്ടികൾക്ക്‌ നൽകണമെന്ന് ബോബി ചെമ്മണ്ണൂർ

New Update

നെയ്യാറ്റിൻ കരയിലെ കുട്ടികൾക്ക് സ്ഥലം ലഭിക്കുവാനുള്ള പോരാട്ടത്തിന് ഉറച്ച് ബോബി ചെമ്മണ്ണൂർ. നെയ്യാറ്റിൻകരയിലെ കുട്ടികൾക്കുവേണ്ടി മുഖ്യമന്ത്രിയെ നേരിൽ കണ്ടു അപേക്ഷിക്കുവാൻ പോവുകയാണെന്നും അങ്ങയുടെ കൈ കൊണ്ട് തന്നെ ഈ രേഖകൾ കുട്ടികൾക്ക്‌ നൽകണമെന്ന് ബോബി ചെമ്മണ്ണൂർ ആവശ്യപ്പെട്ടു

Advertisment

publive-image

ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ!
ഞാൻ ഇന്നലെ നെയ്യാറ്റിൻകരയിലെ ഭൂമി ഒഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ വീട്ടിൽ പോയിരുന്നു.അവരുടെ കുട്ടികൾക്ക് ആ വീടും സ്ഥലവും വാങ്ങി നൽകുവാനുള്ള രേഖകൾ കൈമാറാനാണ് ഞാൻ അവിടെ ചെന്നത്.എന്നാൽ അവർ ആ എഗ്രിമെന്റ് വാങ്ങാൻ വിസ്സമ്മതിക്കുകയാണുണ്ടായത്.

എന്നാൽ അവിടെ നിന്ന് എനിക്കൊരു കാര്യം മനസ്സിലായത് ആ കുട്ടികൾക്ക് ആ രേഖകൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈ കൊണ്ട് ലഭിക്കണമെന്നാണ്.ഞാൻ ആലോചിച്ചപ്പോൾ അത് കുട്ടികളുടെ ന്യായമായ ഒരു ആഗ്രഹമാണെന്നാണ്മാ തോന്നിയത്.മാത്രവുമല്ല നമ്മുടെ മുഖ്യമന്ത്രി അത് നൽകുവാൻ ഏറെ അനുയോജ്യനുമാണ്.അദ്ദേഹം പല കാര്യങ്ങളിലും ഈ കുട്ടികളെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്.
അപ്പോൾ ഇക്കാര്യം ഞാൻ തന്നെ മുഖ്യമന്ത്രിയെ നേരിൽ കണ്ടു അപേക്ഷിക്കുവാൻ പോവുകയാണ്.അങ്ങയുടെ കൈ കൊണ്ട് തന്നെ ഈ രേഖകൾ കുട്ടികൾക്ക്‌ നൽകണമെന്ന്.,അതിനായി മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഇക്കാര്യം അറിയിക്കാനായി ഞാൻ തിരുവനന്തപുരത്ത് തുടരുകയാണ്.

Advertisment