/sathyam/media/post_attachments/pHDSRskCosupHqCDJJOH.jpg)
ഫിജികാർട്ട് ഡോട്ട് കോമിൻ്റെ ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്ക് ഹബ്ബ് ഈ മാസം 28ന് കോയമ്പത്തൂരിൽ ഉത്ഘാടനം ചെയ്യും. ചെയർമാൻ ഡോ. ബോബി ചെമ്മണ്ണൂർ ഡിജിറ്റൽ ഉദ്ഘാടനം നിർവഹിക്കുന്നു.
ആദ്യവില്പന ഡയമണ്ട് എക്സിക്യൂട്ടീവ് ലീഡർ ജീവാനന്ദൻ ആർ നിർവ്വഹിക്കും. ഈ ഓൺലൈൻ (Youtube & Facebook) ഉത്ഘാടന സാന്നിധ്യത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജോളി ആൻറണി, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അനീഷ് കെ ജോയ്, ഡയമണ്ട് എക്സിക്യൂട്ടീവ്, എമറാൾഡ് എക്സിക്യൂട്ടീവ് എന്നീ ഉന്നത റാങ്ക് ലീഡേഴ്സ് പങ്കെടുക്കുന്നു.
10000 സ്ക്വയർഫീറ്റിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് ഹബ് തമിഴ്നാട്ടിൽ ആരംഭിക്കുന്നു. ഫിജികാർട്ട് ഉൽപ്പന്നങ്ങൾ വേഗത്തിൽ ഉപഭോക് താക്കൾക്ക് ലഭ്യമാക്കുന്നതിനുവേണ്ടി തമിഴ്നാട്ടിൽ ഈ വർഷം അറുപതോളം ഫിജിസ്റ്റോറുകളും കേരളത്തിൽ നൂറോളം ഫിജിസ്റ്റോറുകളും ഉൾപ്പെടെ നൂറ്റി അറുപതോളം സ്റ്റോറുകൾ ഈ വർഷം ഡിസംബറോടെ ആരംഭിക്കുന്നു.
മൂവായിരത്തോളം ഉൽപ്പന്നങ്ങൾ ഉള്ള ഫിജി സൂപ്പർ സ്റ്റോറുകളും ഈ മാസം പ്രവർത്തനം ആരംഭിക്കുന്നു. തമിഴ്നാട്ടിൽ വെൽനെസ്സ് ഉല്പന്നങ്ങൾ, പേഴ്സണൽ കെയർ ഉല്പന്നങ്ങൾ, എന്നിവയ്ക്കായി വെവ്വേറെ നിർമ്മാണ യൂണിറ്റുകളും കേരളത്തിൽ ടെക്സ്റ്റൈൽസ് നിർമ്മാണ യൂണിറ്റും വലിയ ലോജിസ്റ്റിക്ക് ഹബ്ബും സ്വന്തം സ്ഥലത്ത് ആരംഭിക്കുന്നു.
തൃശൂർ - എർണാകുളം ഹൈവേയിൽ (നെല്ലായി - പാലിയേക്കര ടോൾപ്ളാസയ്ക്ക് സമീപം) 37000 സ്ക്വയർ ഫീറ്റ് ചുറ്റളവിൽ കോർപ്പറേറ്റ് ഓഫീസിന് വേണ്ടിയുള്ള ജോലികൾ ആരംഭിച്ചു കഴിഞ്ഞു. 18 മാസം കൊണ്ട് ഓഫീസ് പ്രവർത്തനമാരംഭിക്കും. ഈ കോർപ്പറേറ്റ് ഓഫീസിൽ 140ഓളം വരുന്ന സ്റ്റാഫിൽ 60 ശതമാനവും തദ്ദേശവാസികൾ ആയിരിക്കും.
അടുത്ത ഒരു വർഷത്തിനുള്ളിൽ 40 കോടിയാണ് ഫിജിക്കാർട്ട് ഇന്ത്യയിൽ പ്രവർത്തന വിപുലീകരണത്തിന് നിക്ഷേപം നടത്തുന്നത്. പ്രധാനമായും മാനുഫാക്ച്ചറിങ്ങ്, ഫുഡ് പ്രോസസ്സിംഗ് എന്നിവയ്ക്കുവേണ്ടിയായിരിക്കുമെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനീഷ് കെ ജോയ് അറിയിച്ചു.