New Update
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സര്‍ക്കാരിനെ ഉപദേശിച്ച് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ. ജനങ്ങളുടെ നികുതി ഭാരം കുറയ്ക്കുന്നതിനും രാജ്യത്തിന്റെ സമഗ്രവികസനത്തിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു.
Advertisment
ആദായനികുതി അപ്പീല്‍ ട്രൈബ്യൂണലിന്റെ 79 ാം സ്ഥാപകദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കുമേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്നത് സാമൂഹിക അനീതിയാണെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.