കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയിലേക്ക് തള്ളി; മൃതദേഹങ്ങളോട് അനാദരവ് കാണിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

New Update

publive-image

Advertisment

ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരോട് അനാദരവ് കാട്ടിയതായി ആരോപിച്ച് കോണ്‍ഗ്രസ്. ബെല്ലാരിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ബാഗിലാക്കി കുഴിയിലേക്ക് തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറാണ് ഈ ആരോപണം ഉന്നയിച്ചത്.

‘ഇതാണോ സംസ്കാരം? സർക്കാർ കോവിഡ് പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതിന്റെ പ്രതിഫലനമാണ് ഈ കാഴ്ച’ ശിവകുമാർ പറഞ്ഞു. സർക്കാർ ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള നടപടികൾ അനുവദിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.

പിപിഇ കിറ്റ് ധരിച്ചിട്ടുള്ള കുറേ പേര്‍ ബോഡി ബാഗില്‍ മൃതദേഹങ്ങളുമായി വന്ന് ഒന്നിനുപുറകെ ഒന്നായി വലിയൊരു കുഴിയിലേക്ക് മറിച്ചിടുന്നതാണ് വീഡിയോയിലുള്ളത്. സംഭവം കര്‍ണാടകയില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ അന്വഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Advertisment