സെക്സ് ടോയ് ആയ മാർഗോയോട് വിവാഹ അഭ്യർഥന നടത്തിയത് കഴിഞ്ഞ വർഷം,മാര്‍ച്ചില്‍ നടത്താനിരുന്ന വിവാഹം കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ചു, ഒടുവില്‍ പ്രിയപ്പെട്ട പാവയെ വിവാഹം ചെയ്ത് സ്വന്തമാക്കി ബോഡി ബിൽഡർ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, November 27, 2020

തന്റെ പ്രിയപ്പെട്ട പാവയെ വിവാഹം ചെയ്ത് സ്വന്തമാക്കി ഒരു ബോഡി ബിൽഡർ. കഴിഞ്ഞ വർഷം ഡിസംബറിലാണ് യൂറി തൊലോച്ച്കോ എന്ന കസാക്കിസ്ഥാൻകാരൻ പ്രിയപ്പെട്ട സെക്സ് ടോയ് ആയ മാർഗോയോട് വിവാഹ അഭ്യർഥന നടത്തിയത്. ഈ വർഷം മാർച്ചിൽ വിവാഹം തീരുമാനിച്ചെങ്കിലും കോവിഡിനെ തുടർന്ന് മാറ്റുകയായിരുന്നു.

അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു യൂറിയുടേയും മാർഗോയുടേയും വിവാഹം. മാർച്ചിൽ നടക്കേണ്ടിയിരുന്ന വിവാഹം കോവിഡിനെ തുടർന്ന് നീണ്ടുപോയപ്പോൾ ഒക്ടോബറിൽ നടത്താൻ തീരുമാനിച്ചു. എന്നാൽ ഒക്ടോബറിൽ നടന്ന ട്രാൻസ്ജെന്റർ റാലിയിൽ പങ്കെടുത്ത യൂറി ആക്രമിക്കപ്പെട്ടിരുന്നു. വിവാഹം വീണ്ടും നീണ്ടുപോയി. ഇപ്പോള്‍ യൂറിയുടെ പ്രണയം സാഫല്യമായിരിക്കുകയാണ്.

വിവാഹത്തിന് മുമ്പ് വധുവായ പാവയെ കൂടുതൽ സുന്ദരിയാക്കാൻ ചില പ്ലാസ്റ്റിക് സർജറികളും യൂറി നടത്തിയിരുന്നു. മാർഗോയുമായുള്ള വിവാഹം തന്റെ ജീവിത സ്വപ്നമായിരുന്നുവെന്നാണ് യൂറി പ്രതികരിച്ചത്. മാർഗോയെ ആദ്യമായി കാണുന്നത് ബാറിൽ വെച്ചാണെന്ന് യൂറി പറയുന്നു. മറ്റൊരാൾ മാർഗോയെ മോശം രീതിയിൽ സമീപിക്കുന്നത് കണ്ടതോടെ രക്ഷിക്കാനായിരുന്നു യൂറിയുടെ ശ്രമം. പിന്നീട് അത് പാവയോടുള്ള പ്രണയമായി വളർന്നു.

യൂറിയുടെ യാത്രകളിലും മാർഗോ ഒപ്പമുണ്ട്. ഇതിന്റെ ചിത്രങ്ങളും യൂറി പങ്കുവെച്ചിട്ടുണ്ട്. പാൻസെക്ഷ്വൽ വിഭാഗത്തിൽപെട്ടയാളാണ് യൂറി. വേദനിപ്പിക്കാനും വേദനിക്കപ്പെടാനും ഇഷ്ടമുള്ളയാളാണ് താൻ.

മറ്റുള്ളവർക്ക് താങ്ങാൻ കഴിയാത്ത വേദനകൾ മാർഗോയ്ക്ക് നിഷ്പ്രയാം സാധിക്കും. അതുകൊണ്ടാണ് ജീവിത സഖിയായി മാർഗോയെ സ്വീകരിക്കുന്നതെന്നും ഇനി പിരിയാനാകില്ലെന്നും യൂറി പറയുന്നു.

×