ഹൈ​ദ​രാ​ബാ​ദ്: ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ നി​ഷി​കാ​ന്ത് കാ​മ​ത്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. ക​ര​ള്‍ രോ​ഗ​ത്തെ തു​ട​ര്‍​ന്നു ഹൈ​ദ​രാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹം. നി​ല ഗു​രു​ത​ര​മാ​യ​തോ​ടെ നി​ഷി​കാ​ന്തി​നെ വെ​ന്‍റി​ലേ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
നി​ഷി​കാ​ന്ത് കാ​മ​ന്ത് അ​ന്ത​രി​ച്ചു എ​ന്ന രീ​തി​യി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും ന​ട​ന്‍ റി​തീ​ഷ് ദേ​ശ്മു​ഖ് ഇ​ക്കാ​ര്യം ത​ള്ളി. നി​ഷി​കാ​ന്ത് ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തി​ലാ​ണെ​ന്നും മ​ര​ണ​വാ​ര്‍​ത്ത ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.
മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​മാ​യ ദൃ​ശ്യ​ത്തി​ന്‍റെ ഹി​ന്ദി പ​തി​പ്പ്, ഇ​ര്‍​ഫാ​ന്‍ ഖാ​ന്‍ നാ​യ​ക​നാ​യ മ​ദാ​രി, ജോ​ണ്‍ എ​ബ്ര​ഹാം നാ​യ​ക​നാ​യ ഫോ​ഴ്സ്, മും​ബൈ മേ​രി ജാ​ന്‍ തു​ട​ങ്ങി​യ​വ​യാ​ണു നി​ഷി​കാ​ന്തി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ള്‍. 2005-ല്‍ ​ഡോം​ബി​വാ​ലി ഫാ​സ്റ്റ് എ​ന്ന മ​റാ​ത്തി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സം​വി​ധാ​ന രം​ഗ​ത്തെ​ത്തു​ന്ന​ത്.