/sathyam/media/post_attachments/bLbFwvh0TNQNfVekhZXC.jpg)
ന്യൂഡല്‍ഹി: ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനുമെതിരെ കേസ് ഫയല്‍ ചെയ്ത് ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാക്കളും ചലച്ചിത്ര സംഘടനകളും.
ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ റിപ്പബ്ലിക് ടിവി, അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നീ പേരുകള്‍ എടുത്തു പറഞ്ഞാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
നടന്‍ അമീര്‍ ഖാന്റെ അമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, സല്‍മാന്‍ ഖാന്റെ ഉടമസ്ഥതയിലുള്ള സല്‍മാന്‍ ഖാന്‍ ഫിലിംസ്, ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്.
ബോളിവുഡിലെ 34 മുന്‍നിര നിര്‍മാതാക്കള്‍, നാല് ചലച്ചിത്ര സംഘടനകൾ എന്നിവ ചേര്‍ന്നാണ് ന്യൂസ് ചാനലുകളായ റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും അതിലെ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ അപകീര്‍ത്തിക്ക് കേസ് ഫയല്‍ ചെയ്തത്. ഒക്ടോബര്‍ 12 ന് ഡല്‍ഹി ഹൈക്കോടതിയിലാണ് സിവില്‍ കേസ് ഫയല്‍ ചെയ്തത്.