ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കൊവിഡ് കാലത്തൊരു സന്തോഷവാർത്ത. ഭാര്യ പ്രസവിച്ചു. ആൺകുഞ്ഞ്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബോറിസ് ജോൺസെന്റ വക്താവ് അറിയിച്ചു.
/sathyam/media/post_attachments/19ljlhxXOoI6ga8cz3ha.jpg)
ലണ്ടനിലെ ആശുപത്രിയിലായിരുന്നു 32 കാരിയായ കാരി സിമണ്ടിന്റെ പ്രസവം. കഴിഞ്ഞ വർഷമാണ് 55കാരനായ ബോറിസ് ജോൺസൺ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ബോറിസിന്റ മൂന്നാമത്തെ ഭാര്യയാണ് കാരി.ഇവർക്ക് കൊവിഡ് ബാധിച്ചുവെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
നേരത്തെ ഇന്ത്യൻ വംശജനായ മരിയാന വീലറെ വിവാഹം കഴിച്ചിരുന്ന ബോറിസിന് ഈ ബന്ധത്തിൽ നാലു മക്കളുണ്ട്. അതിനു മുമ്പുണ്ടായിരുന്ന പങ്കാളിയിലും ബോറിസിന് മക്കളുണ്ട്.
കോവിഡ് ബാധിതനായിരുന്ന ബോറിസ് ജോൺസൺ ആശുപത്രി വാസത്തിനും വിശ്രമത്തിനും ശേഷം ഞായറാഴ്ച രാത്രിയാണ് ചുമതലകളിലേക്കും ഔദ്യോഗിക വസതിയിലേക്കും തിരിച്ചെത്തിയത്. ബോറിസിന് കോവിഡ് സ്ഥിരീകരിച്ചതുമുതൽ ഡൗണിംങ് സ്ട്രീറ്റിൽനിന്നും മാറി മറ്റൊരു വസതിയിലായിരുന്നു സിമണ്ട്സ് താമസിച്ചിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us