കൊറോണ വൈറസ്; ലോക ബോക്സിംഗ് ഓര്‍ഗനൈസേഷന്‍ ജൂണ്‍ 15 വരെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു

സ്പോര്‍ട്സ് ഡസ്ക്
Wednesday, April 22, 2020

കൊറോണ വൈറസ് വ്യാധി മൂലം ലോക ബോക്സിംഗ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുബി‌ഒ) ജൂണ്‍ 15 വരെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. കൂടാതെ, ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വാര്‍ഷിക കണ്‍വെന്‍ഷനും മറ്റാന്‍ സാധ്യതയുണ്ട്.

ലോകത്തെ മിക്ക രാജ്യങ്ങളിലും നിലവിലുണ്ടായിരുന്ന സാമൂഹിക സമ്മേളനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണമാണ് ഈ തീരുമാനമെടുത്തതെന്ന് ഡബ്ല്യുബിഒ പ്രസിഡന്റ് ഫ്രാന്‍സിസ്കോ വാല്‍കാര്‍സെല്‍ പറഞ്ഞു.

ആരാധകര്‍ ബോക്സിംഗിന്റെ ഒരു പ്രധാന ഭാഗമാണെന്ന് താന്‍ കരുതുന്നു, ബോക്സിംഗ് ഒരു ടിവി ഇവന്റാണെങ്കിലും, പൊതുജനങ്ങള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമുള്ള മല്‍സരങ്ങള്‍ ആണിവ, ഈ വര്‍ഷം അവ കാണാനാകുമെന്ന് താന്‍ കരുതുന്നില്ലെന്ന് ഫ്രാന്‍സിസ്കോ പറഞ്ഞു.

×