സ്കൂള്‍ സൂം ഓണ്‍ലൈന്‍ ക്ലാസിനിടെ പതിനൊന്നുകാരന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു

New Update

വുഡ്ബ്രിഡ്ജ് (കലിഫോര്‍ണിയ): റിമോട്ട് ലേണിങ് ലെസന്റെ ഭാഗമായി സ്കൂള്‍ സൂം ക്ലാസില്‍ പങ്കെടുത്തിരുന്ന 11 വയസുള്ള വിദ്യാര്‍ഥി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഡിസംബര്‍ 2 ബുധനാഴ്ചയായിരുന്നു സംഭവം.

Advertisment

publive-image

മുറിയില്‍ തനിച്ചിരുന്ന് സൂം ക്ലാസ് അറ്റന്‍ഡ് ചെയ്യുകയായിരുന്നു ആഡന്‍ ലമോസ്. പെട്ടെന്ന് മുറിയില്‍ വെടിപൊട്ടുന്ന ശബ്ദം കേട്ട് സഹോദരി ഓടിയെത്തി. ക്ലാസ് നടക്കുന്നതിനിടയില്‍ വീഡിയോയും ഓഡിയോയും നിര്‍ത്തിയ ശേഷമാണ് ആഡന്‍ സ്വയം വെടിവച്ചത്.

സഹോദരി ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മുറിയില്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് അന്വേഷണത്തിലാണ്.

മാനസിക തകര്‍ച്ചയും നിരാശയും നേരിടുന്ന നിരവധി കുട്ടികളെ സൂം ക്ലാസ് ആരംഭിച്ച ശേഷം കണ്ടെത്താനായിട്ടുണ്ടെന്ന് വിദ്യാര്‍ഥിയുടെ സ്കൂള്‍ സപ്പോര്‍ട്ട് ഡയറക്ടര്‍ പോള്‍ വാറന്‍ പറഞ്ഞു.

പാന്‍ഡമിക്കിന്റെ ഭീതിയില്‍ കഴിയുന്ന കുട്ടികള്‍ക്കു സമൂഹവുമായി ഇടപെടുന്നതിനും കൂട്ടുകാരുമായി കണ്ടുമുട്ടുന്നതിനുമുള്ള സാഹചര്യങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നതായി പോള്‍ പറഞ്ഞു. വളരെ അപകടം പിടിച്ച സാഹചര്യമാണ് വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

boy death
Advertisment