/sathyam/media/post_attachments/BGjTXQ3XJxFZQrtnpG8h.jpg)
ഉദയ്പൂര്‍: ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ടെലികാസ്റ്റ് ചെയ്ത് കൗമാരക്കാരന്റെ ആത്മഹത്യ. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങളാണ് കൗമാരക്കാരന്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ പങ്കുവെച്ചത്. ഉദയ്പൂര്‍ സ്വദേശിയായ ദേവിസിങ്ങാണ് ആത്മഹത്യ ചെയ്തത്. മകന്റെ മരണത്തിന് പിന്നാലെ പിതാവും ആത്മഹത്യ ചെയ്തു. മകന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പിന്നാലെയായിരുന്നു പിതാവിന്റെ ആത്മഹത്യ.
സള്‍ഫാസ് ടാബ്ലെറ്റുകള്‍ കഴിച്ച് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങളാണ് കൗമാരക്കാരന്‍ ഇന്‍സ്റ്റഗ്രാം റീലിലൂടെ പങ്കുവെച്ചത്. തുടര്‍ന്ന് വിഡിയോ കണ്ട സഹോദരന്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി ഇയാളെ ആശുപത്രിയില്‍ എ​ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേവിസിങ്ങിന്റെ അപ്രതീക്ഷിത വിയോഗം വീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. മരണവാര്‍ത്ത കേട്ട പിതാവും അതീവ ദുഃഖത്തിലായിരുന്നു.
തുടര്‍ന്ന് മകന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലെത്തിയ പിതാവ് തൂങ്ങിമരിക്കുകയായിരുന്നു. സൂറത്തില്‍ ജോലി ചെയ്യുകയായിരുന്ന ദേവിസിങ് ജൂലൈ 11ന് രാത്രിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ബോധംപോയ നിലയിലായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us