വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Wednesday, October 23, 2019

ആലപ്പുഴ : വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു. ആലപ്പുഴ പാലസ് വാർഡ് പുതുവീട്ടിൽ ജയൻ ആന്റണിയുടെ മകൻ തോമസ് ആന്റെണിക്കാണ് (ജെസ്വിൻ) ദാരുണാന്ത്യം.

കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. വീടിന് സമീപം കളിച്ചു കൊണ്ടു നിൽക്കുകയായിരുന്നു കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ അന്വേഷിച്ചിറങ്ങി. പിന്നീട് നടന്ന തെരച്ചിലിലാണ് സമീപത്തെ വെള്ളക്കെട്ടിൽ വീണ നിലയിൽ കുട്ടിയെ കണ്ടത്. പുറത്തെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

ആലപ്പുഴ സെന്റ് ആന്റണീസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ജെസ്വിൻ.

×