കുഞ്ഞനുജത്തിയുടെ അടുത്തേക്ക് നായ പാഞ്ഞടുക്കുന്നത് കണ്ടു; പിന്നെ ഒന്നും നോക്കിയില്ല, അവളെ തള്ളി മാറ്റി നായയുടെ മുന്നിലേക്ക് കയറി നിന്നു; നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റെങ്കിലും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ അനുജത്തിയെ രക്ഷിച്ചു; ഈ ആറു വയസുകാരനാണ് താരം !

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

ബ്രിഡ്ജര്‍ വോക്കര്‍ എന്ന ആറു വയസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അമേരിക്കയിലെ വ്യോമങ്ങില്‍ നിന്നുള്ള ഈ കുട്ടി സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെയാണ് തന്റെ കുഞ്ഞനുജത്തിയെ നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചത്.

Advertisment

കുഞ്ഞനുജത്തിയുടെ അടുത്തേക്ക് നായ പാഞ്ഞടുക്കുന്നത് കണ്ട് ബ്രിഡ്ജര്‍ അവളെ തള്ളി മാറ്റി നായയുടെ മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നായയുടെ ആക്രമണത്തില്‍ ബ്രിഡ്ജറിന് ഗുരുതരമായി പരിക്കേറ്റു. അനുജത്തിയാകട്ടെ ഒരു പോറല്‍ പോലു ഏല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു.

ഇവരുടെ ബന്ധുവായ നിക്കോള്‍ വോക്കര്‍ സോഷ്യല്‍മീഡിയയില്‍ സംഭവം പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ബ്രിഡ്ജറാണ് സൂപ്പര്‍ ഹീറോ എന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

Advertisment