ഉല്‍പ്പന്നങ്ങളില്‍ ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചുവെന്ന പരാതിയില്‍ ആമസോണിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിനെതിരെ ബഹിഷ്‌കരണ കാമ്പയിനുമായാണ് ഒരു കൂട്ടം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്തെത്തിയത്.
സൈറ്റില്‍ വില്‍പ്പനക്ക് വെച്ച ഉത്പന്നങ്ങള്‍ ഹിന്ദു വികാരം വ്രണപ്പെടുത്തുന്നവയാണെന്ന വാദം ചൂണ്ടിക്കാണിച്ചാണ് കാമ്പയിന്‍.
'ബോയ്‌ക്കോട്ട് ആമസോണ്‍' ഹാഷ് ടാഗോടെ നിരവധി പോസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഹിന്ദു ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോര്‍മാറ്റുകള്‍, അടിവസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ സൈറ്റില്‍ വില്‍പ്പനക്ക് വെച്ചു എന്നാണ് ആമസോണിനെതിരായുള്ള ആരോപണം.
വിവാദ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച ആമസോണ്‍ യു.കെ സൈറ്റിന്റേതെന്ന തരത്തിലുള്ള സ്‌ക്രീന്‍ഷോട്ടുകളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.
ലെഗ്ഗിന്‍സ്, യോഗാ പാന്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നുണ്ട്.
അതേസമയം പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഉല്‍പ്പന്നങ്ങള്‍ സൈറ്റില്‍നിന്നും പിന്‍വലിച്ചതായാണ് സൂചന. ഇന്ത്യയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കില്ലെന്നും വിവരമുണ്ട്.
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ കച്ചവടം പൊടിപൊടിക്കുന്ന സമയം കൂടിയാണിത്. വന്‍വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന സമയമായതിനാല്‍ നിരവധി ഉപഭോക്താക്കളാണ് ആമസോണ്‍ വഴി ഷോപ്പിങ് നടത്തുന്നത്.
ഈ സാഹചര്യത്തില്‍ പ്രതിഷേധം ഉയരുന്നതിന് ആമസോണിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ദീപാവലി ആഘോഷം അടുത്തിരിക്കെ ആമസോണ്‍ ആപ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത്, പകരം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്നാണ് പല പ്രതിഷേധക്കാരും ആഹ്വാനം ചെയ്യുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us